Ennum Ninne

Ennum Ninne Lyrics

Song Ennum Ninne
Artist K.J. Yesudas
Artist Sujatha
Album Aniyathipraavu (Original Motion Picture Soundtrack)
Download Image LRC TXT
എന്നും നിന്നെ പൂജിയ്ക്കാം
പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എന്മാറിൽ
മഞ്ഞുപെയ്യും പ്രേമത്തിൻ
കുഞ്ഞുമാരിക്കുളിരായ് നീ അരികേ
ഒരുപൂവിന്റെ പേരിൽ നീ ഇഴനെയ്ത രാഗം
ജീവന്റെ ശലഭങ്ങൾ കാതോർത്തു നിന്നൂ
ഇനിയീ നിമിഷം വാചാലം
ഏഴേഴുചിറകുള്ള സ്വരമാണോ
നീ ഏകാന്തയാമത്തിൻ വരമാണോ
പൂജയ്ക്കു നീവന്നാൽ പൂവാകാം
ദാഹിച്ചു നീ നിന്നാൽ പുഴയാകാം
ഈ സന്ധ്യകൾ അല്ലിത്തേൻ ചിന്തുകൾ
പൂമേടുകൾ രാഗത്തേൻ കൂടുകൾ
തോരാതെ തോരാതെ ദാഹമേഘമായ് പൊഴിയാം
എന്നും എന്നും എന്മാറിൽ
മഞ്ഞുപെയ്യും പ്രേമത്തിൻ
കുഞ്ഞുമാരിക്കുളിരായ് നീ അരികേ
എന്നും നിന്നെ പൂജിയ്ക്കാം
പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
ആകാശം നിറയുന്ന സുഖമാണോ നീ
ആത്മാവിലൊഴുകുന്ന മധുവോ നീ
മോഹിച്ചാൽ ഞാൻ നിന്റെ മണവാട്ടീ
മോതിരം മാറുമ്പോൾ വഴികാട്ടീ
സീമന്തിനി സ്നേഹ പാലാഴിയിൽ
ഈയോർമ്മ തൻ ലില്ലിപ്പൂന്തോണിയിൽ
തീരങ്ങൾ തീരങ്ങൾ തേടിയോമലേ തുഴയാം
എന്നും നിന്നെ പൂജിയ്ക്കാം
പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എന്മാറിൽ
മഞ്ഞുപെയ്യും പ്രേമത്തിൻ
കുഞ്ഞുമാരിക്കുളിരായ് നീ അരികേ
ഒരുപൂവിന്റെ പേരിൽ നീ ഇഴനെയ്ത രാഗം
ജീവന്റെ ശലഭങ്ങൾ കാതോർത്തു നിന്നൂ
ഇനിയീ നിമിഷം വാചാലം
Ennum Ninne Lyrics
YouTube Results (More on YouTube)